Webdunia - Bharat's app for daily news and videos

Install App

എം ബി രാജേഷിനെ തൃത്താലയില്‍ നിന്ന് മാറ്റുമോ? പൊന്നാനിയില്‍ വലഞ്ഞ് സി പി എം

സുബിന്‍ ജോഷി
ചൊവ്വ, 9 മാര്‍ച്ച് 2021 (13:33 IST)
പൊന്നാനിയില്‍ വെന്തുരുകുകയാണ് സി പി എം. പ്രതിഷേധച്ചൂടിന്‍റെ കാഠിന്യം അത്രയേറെയാണ്. എന്തായാലും പി നന്ദകുമാറിനെ പൊന്നാനി മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയ്‌ക്ക് മങ്ങലേറ്റിരിക്കുന്നു. എന്നാല്‍ മറ്റ് ചില സാധ്യതകളാണ് ഇപ്പോള്‍ സി പി എം ചര്‍ച്ച ചെയ്യുന്നത്.
 
തൃത്താല മണ്ഡലത്തില്‍ പരിഗണിച്ചിരുന്ന എം ബി രാജേഷിനെ അവിടെനിന്ന് മാറ്റാന്‍ ആലോചനയുണ്ട്. എം ബി രാജേഷിനെ പൊന്നാന്യില്‍ മത്സരിപ്പിച്ചാലോ എന്നാണ് ആലോചന. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ. രാജേഷിന്‍റെ അഭിപ്രായവും പരിഗണിക്കേണ്ടതുണ്ട്.
 
വേറൊരു നീക്കവും അണിയറയില്‍ സജീവമാണ്. കെ ടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാമെന്നതാണ് അത്. അങ്ങനെയെങ്കില്‍ പൊന്നാനിയില്‍ പരിഗണിച്ച പി നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റും. ഈ ഫോര്‍മുലയ്ക്ക് അംഗീകാരം കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
കാരണം, പൊന്നാനിയിലും സ്വാധീനമുള്ള നേതാവാണ് കെ ടി ജലീല്‍. അദ്ദേഹം മത്സരിച്ചാല്‍ ജയിക്കും എന്നൊരു അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജലീലിന്‍റെ സമ്മതം കൂടി അതിന് ആവശ്യമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments