കോന്നിയില്‍ അടൂര്‍ പ്രകാശ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമോ? അതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍.
നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തേക്കുറിച്ച് ഹൈക്കമാഡ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. നിലവില്‍ എം പിയായ മുരളീധരന് അങ്ങനെയൊരു ഇളവ് നല്‍കിയാല്‍ എം പിമാരായ അടൂര്‍ പ്രകാശിനും കെ സുധാകരനുമൊക്കെ ഇളവ് നല്‍കേണ്ടിവരും.
അടൂര്‍ പ്രകാശും സുധാകരനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്തേ തന്നെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുരളീധരന്‍ നേമത്ത് മത്‌സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് അടൂര്‍ പ്രകാശിനും മത്‌സരിക്കാന്‍ ഇളവ് ലഭിക്കാനാണ് സാധ്യത.
അടൂര്‍ പ്രകാശിന് ഇളവ് ലഭിച്ചാല്‍ അദ്ദേഹം കോന്നിയില്‍ തന്നെ മത്സരത്തിനിറങ്ങും എന്ന് ഉറപ്പാണ്. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിച്ച സി പി എമ്മിന്‍റെ കെ യു ജനീഷ്‌കുമാറിന് അടൂര്‍ പ്രകാശ് തിരിച്ചെത്തിയാല്‍ അത് വലിയ വെല്ലുവിളിയായിരിക്കും എന്നതില്‍ സംശയമില്ല.