നരേന്ദ്രമോദി ഇടപെട്ടു, കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ തന്നെ

സുബിന്‍ ജോഷി
ചൊവ്വ, 16 മാര്‍ച്ച് 2021 (22:06 IST)
കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പിനെ മറികടന്നാണ് ശോഭ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്.
 
ശോഭയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇടപെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വി മുരളീധരന്‍റെയും കെ സുരേന്ദ്രന്‍റെയും കടുത്ത എതിര്‍പ്പ് പ്രധാനമന്ത്രി ഇടപെട്ടതോടെ അലിഞ്ഞില്ലാതാവുകയും ശോഭയ്‌ക്ക് കഴക്കൂട്ടത്തേക്ക് വഴി തെളിയുകയുമായിരുന്നു എന്നാണ് വിവരം.
 
കഴക്കൂട്ടത്ത് ബി ജെ പിക്ക് വന്‍ വോട്ട് വര്‍ദ്ധനവുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു വിഭാഗം ആഗ്രഹിച്ചെങ്കിലും കേന്ദ്രമന്ത്രിയായ അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്‍തമാക്കുകയായിരുന്നു. വി മുരളീധരന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കട്ടെ എന്നാണ് കേന്ദ്രത്തിന്‍റെ പക്ഷം. 
 
കഴക്കൂട്ടത്ത് താന്‍ മത്‌സരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്‌ത് ഒരു വിഭാഗം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ശോഭ സുരേന്ദ്രന്‍റെ ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നായിരുന്നു മുരളീധരന്‍റെയും സുരേന്ദ്രന്‍റെയും തീരുമാനം. അതിനിടെയാണ് പ്രധാനമന്ത്രി നേരിട്ടിടപെടുകയും കഴക്കൂട്ടത്തെ കണ്‍ഫ്യൂഷന്‍ അവസാനിക്കുകയും ചെയ്‌‌തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ട്ടിക്കിള്‍ 26 ഉം മതപരമായ സ്വയംഭരണവും: ശബരിമലയ്ക്ക് 'പ്രത്യേക വിഭാഗ ക്ഷേത്രം' എന്ന പദവി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; മാര്‍ച്ച് 26വരെ മധ്യകേരളത്തില്‍ കൂടുതല്‍ ചൂട്

ഡിജിറ്റല്‍ പ്രചാരണ കുതിപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റീലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും

14 കിലോ അല്ല, 10 കിലോ മാത്രം; ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!

അടുത്ത ലേഖനം
Show comments