Publish Date: Wed, 17 Mar 2021 (19:34 IST)
Updated Date: Wed, 17 Mar 2021 (19:36 IST)
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി പി എമ്മിലും തര്‍ക്കങ്ങളുണ്ടെന്നും എന്നാല്‍ അതൊന്നും പുറത്തറിയുന്നില്ലെന്നും എ കെ ആന്‍റണി. പക്ഷേ, യു ഡി എഫില്‍ എല്ലാം സുതാര്യമാണെന്നും ആന്‍റണി പറഞ്ഞു.
പ്രവര്‍ത്തകരുടെ പരിഭവങ്ങളെല്ലാം തീര്‍ക്കണം. സീറ്റ് കിട്ടാത്തതിന്‍റെ പേരില്‍ മനസില്‍ മുറിവുകള്‍ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസിലാക്കുന്നു. എല്ലാവരും യു ഡി എഫുമായും കോണ്‍ഗ്രസുമായും സഹകരിക്കണം. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടില്ലെന്നും കേരളത്തിലെ നേതാക്കള്‍ തീരുമാനിച്ച പട്ടിക അംഗീകരിക്കുകയാണ് ചെയ്‌തതെന്നും എ കെ ആന്‍റണി ഡല്‍ഹിയില്‍ വ്യക്‍തമാക്കി.