Webdunia - Bharat's app for daily news and videos

Install App

പിണറായിക്കെതിരെ ധര്‍മ്മടത്ത് കെ സുധാകരന്‍ ?

സുബിന്‍ ജോഷി
ബുധന്‍, 17 മാര്‍ച്ച് 2021 (21:18 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. എന്നാല്‍ മത്‌സരിക്കാനില്ല എന്നാണ് സുധാകരന്‍ ഇപ്പോഴും പറയുന്നത്. പക്ഷേ, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ടായാല്‍ സുധാകരന്‍ മത്സരിക്കാന്‍ തയ്യാറായേക്കുമെന്നാണ് അറിയുന്നത്. 
 
കെ സുധാകരന്‍ മത്സരിക്കണമെന്ന് നേരത്തേ തന്നെ ധര്‍മ്മടത്തെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതാണ്. ധര്‍മ്മടത്ത് സുധാകരന്‍ മത്സരിക്കാനിറങ്ങിയാല്‍ വടക്കന്‍ കേരളത്തില്‍ വലിയ കോണ്‍ഗ്രസ് തരംഗത്തിന് അത് കാരണമാകുമെന്നാണ് പരക്കെയുള്ള അഭിപ്രായം.
 
അതിനിടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറായി വന്നിട്ടുണ്ട്. യു ഡി എഫ് പിന്തുണ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് നല്‍കിയാലോ എന്ന ആലോചന കെ പി സി സി അധ്യക്ഷന്‍റെ നേതൃത്വത്തില്‍ ഉണ്ടായതുമാണ്.
 
എന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ മത്സരരംഗത്തേക്ക് വരണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും അഭിപ്രായം. സുധാകരന്‍ ഇല്ലെങ്കില്‍ സി രഘുനാഥിനെ കളത്തിലിറക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments