Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധര്‍മ്മടം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ധര്‍മ്മടം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ശ്രീനു എസ്

, തിങ്കള്‍, 15 മാര്‍ച്ച് 2021 (08:23 IST)
എല്‍ഡിഎഫ് ധര്‍മ്മടം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കളക്ട്രേറ്റിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ ശേഷം നേതാക്കള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പണത്തിനെത്തുന്നത്. 
 
അതേസമയം പിണറായി വിജയന് ഇത്തവണയും തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് പത്തനാപുരം ഗാന്ധി ഭവനിലെ അമ്മമാരാണ്. ഗാന്ധി ഭവനിലെ വില്‍പ്പന ശാലയിലൂടെ വിറ്റുകിട്ടുന്ന കാശ് സ്വരൂപിച്ചാണ് പിണറായിക്ക് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംപി സ്ഥാനം രാജിവയ്ക്കില്ല, വട്ടിയൂര്‍ക്കാവിലെ പ്രവര്‍ത്തനമാണ് നേമത്തിലേക്ക് എത്തിച്ചത്: കെ മുരളീധരന്‍