Publish Date: Sat, 20 Mar 2021 (16:14 IST)
Updated Date: Sat, 20 Mar 2021 (16:16 IST)
ധര്‍മ്മടത്ത് പിണറായി വിജയനെ നേരിടാന്‍ അവസാന നിമിഷമാണ് തന്നോട് പറയുന്നതെന്നും മാനസികമായെങ്കിലും ഒരു തയ്യാറെടുപ്പില്ലാതെ ധര്‍മ്മടത്ത് മത്സരിക്കാന്‍ കഴിയില്ലെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. ഫലമുണ്ടാകില്ല എന്നതുകൊണ്ടാണ് പിണറായിക്കെതിരെ മത്സരിക്കാതിരുന്നതെന്നും കെ സുധാകരന്‍ പറയുന്നു.
ഇനി കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനാകാന്‍ താനില്ലെന്നും സുധാകരന്‍ തുറന്നടിക്കുന്നു. തനിക്ക് കെ പി സി സി പ്രസിഡന്‍റാകാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും ആ സമയം കഴിഞ്ഞുപോയെന്നും സുധാകരന്‍ പറഞ്ഞു.
ഒരു നേതാവെന്ന നിലയില്‍ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസ്യതയാണ് എനിക്ക് വലുത്. അത് എനിക്കുണ്ട്. അതില്‍ ഞാന്‍ തൃപ്‌തനുമാണ് - കെ സുധാകരന്‍ പറയുന്നു.