Publish Date: Thu, 18 Feb 2021 (14:08 IST)
Updated Date: Thu, 18 Feb 2021 (14:09 IST)
സിനിമാതാരങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് ടൈറ്റാനിക്ക് കപ്പലിലേക്ക് ടിക്കറ്റ് എടുക്കുന്നതിന് തുല്യമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. രമേഷ് പിഷാരടി, ഇടവേള ബാബു തുടങ്ങിയ താരങ്ങള്‍ കോണ്‍ഗ്രസ് വേദിയിലെത്തിയതിനെക്കുറിച്ചായിരുന്നു വിജയരാഘവന്‍റെ പരാമര്‍ശം.
ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്‍റെ പ്രസംഗം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ വര്‍ഗീയത, വര്‍ഗീയത തന്നെയാണ്. എന്നാല്‍ അധികാരത്തിന്‍റെ സ്വാധീനം ഭൂര്‍പക്ഷ വര്‍ഗീയതയ്‌ക്കുണ്ടെന്നും കോഴിക്കോട് മുക്കത്തെ വികസന മുന്നേറ്റജാഥയുടെ വേദിയില്‍ എ വിജയരാഘവന്‍ വ്യക്‍തമാക്കി.
ജോര്‍ജി സാം
Publish Date: Thu, 18 Feb 2021 (14:08 IST)
Updated Date: Thu, 18 Feb 2021 (14:09 IST)