Publish Date: Sun, 06 Dec 2020 (16:42 IST)
Updated Date: Sun, 06 Dec 2020 (16:43 IST)
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 28,26,190 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പോകും. ജില്ലയില്‍ ഒട്ടാകെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ 1,727 വാര്‍ഡുകളാണുള്ളത്. ഇതില്‍ 6,465 സ്ഥാനാര്ഥികളാണ് മത്സരിക്കുന്നത്.
ജില്ലയില്‍ ആകെ 3,281 പോളിങ് സ്‌റേഷനുകളാണുള്ളത്. വോട്ടെടുപ്പ് സുഗമമായി നടത്താണ് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. ഇതിനൊപ്പം കോവിഡ് പ്രോട്ടോകോള്‍ പാലിക്കുക എന്നതിന്റെ ഭാഗമായി പോളിങ് ബൂത്തുകള്‍ തിങ്കളാഴ്ച അണു വിമുക്തമാക്കും. തിങ്കളാഴ്ച പോളിങ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ നടക്കും.