Publish Date: Mon, 26 Oct 2020 (10:14 IST)
Updated Date: Mon, 26 Oct 2020 (10:24 IST)
എടപ്പാള്‍: കേവലം ഒരു സ്റ്റുഡിയോയുടെ വൈദ്യുതി ബില്ല് 5,24,752 രൂപാ മാത്രമാണെന്നാണ് കെഎസ്ഇബി പറയുന്നത്. പക്ഷെ കോവിഡ് തുടക്കം മുതലുള്ള ഏഴു മാസത്തെ ബില്ലാണ് എന്നതാണ് കാര്യം. അതും അടച്ചിട്ടിരുന്ന സ്റ്റുഡിയോയുടെ ബില്‍.
എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ സ്റ്റുഡിയോ ഉടമയ്ക്കാണ് കഴിഞ്ഞ ദിവസം തുക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വേര്‍പെടുത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ ഭയന്ന് പോയ ഉടമ ഉടന്‍ തന്നെ ഓഫീസിലെത്തി കാര്യങ്ങള്‍ അന്വേഷിച്ച്. അപ്പോള്‍ മാത്രമാണ് ഇത് തങ്ങള്‍ക്ക് പറ്റിയ പിഴവാണെന്ന് കെ.എസ് .ഇ .ബി അധികാരികള്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് നിലവിലെ ബില്‍ തുകയായ 4,200 രൂപ മാത്രം അടയ്ക്കാനും നിര്‍ദ്ദേശിച്ചു.