Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ഇബി സര്‍ചാര്‍ജ്: അഭിപ്രായങ്ങള്‍ അറിയിക്കാം

കെഎസ്ഇബി സര്‍ചാര്‍ജ്: അഭിപ്രായങ്ങള്‍ അറിയിക്കാം

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 1 ഒക്‌ടോബര്‍ 2020 (11:07 IST)
2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, സംസ്ഥാന വൈദ്യുതി ബോര്‍ഡിന്, ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവ് മൂലമുളള അധികബാധ്യത, ഇന്ധന സര്‍ചാര്‍ജ്ജായി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതിന് അപേക്ഷ വൈദ്യുതി റഗുലേറ്ററി കമ്മിഷന് നല്‍കിയിട്ടുണ്ട്. ഇതിലുളള പൊതുതെളിവെടുപ്പ് ഒക്ടോബര്‍ ആറിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കും. പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, താത്പര്യമുളളവര്‍ക്കും പങ്കെടുത്ത്, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം. 
 
പൊതുതെളിവെടുപ്പില്‍ പങ്കെടുക്കുന്നതിനുളള ലിങ്ക് ലഭ്യമാക്കുന്നതിനായി പങ്കെടുക്കുന്ന ആളിന്റെ പേര്, ഇ-മെയില്‍ വിലാസം എന്നിവ ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനു മുന്‍പായി കമ്മീഷന്റെ ഇ-മെയില്‍ വിലാസമായ [email protected] യില്‍ അറിയിക്കണം. തപാല്‍ മുഖേന അഭിപ്രായങ്ങള്‍ അയയ്ക്കുന്നവര്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ ആറിന് മുമ്പ് ലഭ്യമാക്കണം. വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ല്‍ ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബപ്രശ്നങ്ങൾ ഉള്ള സ്ത്രീകളെ വശീകരിയ്ക്കും; കൊന്നു തള്ളിയത് ഒൻപത് പേരെ, കുറ്റം സമ്മതിച്ച് കുപ്രസിദ്ധ 'ട്വിറ്റർ കില്ലർ'