Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈദ്യുതി കൃത്യസമയത്ത് പുനഃസ്ഥാപിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകും, പക്ഷേ നഷ്ടപരിഹാരം ചോദിച്ച് ആരും എത്തിയില്ല !

വൈദ്യുതി കൃത്യസമയത്ത് പുനഃസ്ഥാപിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകും, പക്ഷേ നഷ്ടപരിഹാരം ചോദിച്ച് ആരും എത്തിയില്ല !
, വെള്ളി, 24 ജനുവരി 2020 (11:35 IST)
കൃത്യസമയത്ത് വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് കെഎസ്ഇബി നഷ്ടപരിഹാരം അൽകണം എന്നത് പലർക്കും അറിയില്ല എന്നതാണ് വാസ്തവം, അതുകൊണ്ടാവാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇതുവരെ ആരും കെഎസ്ഇബിയെ സമീപിക്കാത്തത്. 2014 മുതൽ ഇത്തരം വ്യവസ്ഥകൾ വൈദ്യുത ബോർഡ് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുകയാണ് വൈദ്യുതി ബോർഡ്  
 
മുടങ്ങിയ വൈദ്യുതി ഗ്രാമങ്ങളിൽ എട്ട് മണിക്കൂറിനകവും നഗരങ്ങളിൽ ആറ് മണിക്കൂറിനകവും പുനസ്ഥാപിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. ഇങ്ങനെ കാര്യങ്ങൾ നടന്നില്ല എങ്കിൽ നഷ്ടപരിഹാരം ലഭിക്കാൻ ഉപയോക്താവിന് അർഹതയുണ്ട്. 25 രൂപയാണ് നഷ്ടപരിഹാരമായി വൈദ്യുതി ബോർഡ് നൽകേണ്ടത്. ബില്ലടക്കാത്തതിനെ തുടർന്ന് കറണ്ട് വിച്ഛേദിച്ചാൽ ബില്ല് അടച്ച് 24 മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിച്ചിരിക്കുണം അല്ലാത്തപക്ഷം 50 രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 
 
ലൈൻ പൊട്ടി വീണാൽ ഗ്രാമങ്ങളിൽ 12 മണിക്കറിനുള്ളിലും, നഗരങ്ങളിൽ എട്ട് മണിക്കൂറിനുള്ളില്ലും പുനഃസ്ഥാപിച്ചിരിക്കണം അല്ലെങ്കിൽ 25 രൂപ നഷ്ടപരിഹാരം നൽകണം. വൈദ്യുത മീറ്ററുകൾ തകരാറിലായാൽ പരാതി നൽകി അഞ്ച് ദിവസത്തിനകം പരിശോധിക്കാൻ തയ്യാറാവണം അല്ലാത്തപക്ഷം ഓരോദിവസവും ലോ ടെൻഷൻ ഉപയോക്താക്കൾക്ക് 25 രൂപ വീതവും ഹൈടെൻഷൻ ഉപയോക്താക്കൾക്ക് 50 രൂപ വീതവും നൽകണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടിഎമ്മിൽനിന്നും പിൻ‌വലിച്ചത് 500 രൂപ, ലഭിച്ചത് 10,000, സംഭവം ഇങ്ങനെ !