സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും

ഇന്ധന സര്‍ ചാര്‍ജ് 19 ല്‍ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന 10 പൈസ / യൂണിറ്റിനു പുറമെ വരുന്ന ഇന്ധന സര്‍ചാര്‍ജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്

രേണുക വേണു
വെള്ളി, 31 ജനുവരി 2025 (15:19 IST)
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കുറയും. ഫെബ്രുവരി ഒന്നുമുതല്‍ യൂണിറ്റിനു ഒന്‍പത് പൈസയാണ് വൈദ്യുതി ചാര്‍ജ് കുറയുക. 
 
ഇന്ധന സര്‍ ചാര്‍ജ് 19 ല്‍ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന 10 പൈസ / യൂണിറ്റിനു പുറമെ വരുന്ന ഇന്ധന സര്‍ചാര്‍ജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സര്‍ചാര്‍ജ് ആണ് 9 പൈസ നിരക്കില്‍ കമ്മീഷന്റെ അംഗീകാരത്തോടെ തുടര്‍ന്നു പോയിരുന്നത്. നിലവില്‍ ഏപ്രില്‍ 2024 മുതല്‍ സെപ്റ്റംബര്‍ 2024 മാസങ്ങളില്‍ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കില്‍ വന്ന ഇന്ധന സര്‍ചാര്‍ജിനു പുറമെയുള്ള അധിക സര്‍ചാര്‍ജാണ് ജനുവരി 31 വരെ 9 പൈസ നിരക്കില്‍ തുടര്‍ന്നു പോയിരുന്നത്.
 
സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജും 9 പൈസ നിരക്കില്‍ കമ്മീഷന്‍ അംഗീകരിക്കുന്ന ഇന്ധന സര്‍ചാര്‍ജും കൂട്ടി 19 പൈസ ഇന്ധന സര്‍ചാര്‍ജ് ഇതുവരെ നിലവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഫെബ്രുവരി മുതല്‍ കെ.എസ്.ഇ.ബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജ് മാത്രമേ നിലവിലുള്ളു. ഒന്‍പത് പൈസ ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കും. കഴിഞ്ഞ ടേമിലെ ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതാണ് ഇപ്പോഴത്തെ നിരക്ക് കുറയലിനു കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

അടുത്ത ലേഖനം
Show comments