Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

രേണുക വേണു

, ചൊവ്വ, 5 നവം‌ബര്‍ 2024 (16:03 IST)
ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കു ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 
 
സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.
 
എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവീന്‍ ബാബു കൈക്കൂലി വാങ്ങി; ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍