വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ച് പാപ്പാന്‍മാര്‍; സംഭവം പട്ടാമ്പി നേര്‍ച്ചക്കിടെ (വീഡിയോ)
ഘോഷയാത്ര മേലെ പട്ടാമ്പിയില്‍ നിന്ന് ബസ് സ്റ്റാര്‍ഡ് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം
Elephant runs away - Pattambi Nercha
പാലക്കാട് പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി. പട്ടാമ്പി ദേശീയോത്സവത്തിന്റെ ഭാഗമായ മതസൗഹാര്‍ദ സാംസ്‌കാരിക ഘോഷയാത്ര അവസാനിക്കുമ്പോഴാണ് 'പേരൂര്‍ ശിവന്‍' എന്ന ആന ഇടഞ്ഞത്. ആന വിരണ്ടോടിയതോടെ ആളുകള്‍ പരിഭ്രാന്തരായി. നിരവധി പേര്‍ക്കു പരുക്കേറ്റു.
ഘോഷയാത്ര മേലെ പട്ടാമ്പിയില്‍ നിന്ന് ബസ് സ്റ്റാര്‍ഡ് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. പഴയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്ത് എത്തുമ്പോഴേക്കും ആനയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. പാപ്പാന്‍മാര്‍ ആനയുടെ വാലില്‍ തൂങ്ങി ഏറെ ദൂരം ഓടിയാണ് ആനയെ നിയന്ത്രണവിധേയമാക്കിയത്.
ആന വിരണ്ടോടിയപ്പോള്‍ മതില്‍ എടുത്ത് ചാടിയ ഒരാള്‍ക്ക് മതിലിലെ കമ്പി ദേഹത്തു തുളഞ്ഞുകയറി പരുക്കേറ്റു. ഇയാളെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേരെ പിന്നീട് താഴെയിറക്കി.