Webdunia - Bharat's app for daily news and videos

Install App

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍

നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും മോഹന്‍ലാലോ പൃഥ്വിരാജോ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാനും ആവശ്യപ്പെട്ടിരുന്നു

രേണുക വേണു
തിങ്കള്‍, 31 മാര്‍ച്ച് 2025 (10:39 IST)
Empuraan: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍. മോഹന്‍ലാല്‍ മാപ്പപേക്ഷ നടത്തിയതു പോലെ പൃഥ്വിരാജും മാപ്പ് പറയണമെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം. പൃഥ്വിരാജ് മുന്‍പെ ഹിന്ദുത്വ വിരുദ്ധത മനസ്സില്‍ സൂക്ഷിക്കുന്ന ആളാണെന്നും ആ നിലപാടാണ് സിനിമകൡലൂടെ കാണിക്കുന്നതെന്നുമാണ് സംഘപരിവാറിന്റെ വിമര്‍ശനം. 
 
ആര്‍എസ്എസ് മുഖപത്രം 'ഓര്‍ഗനൈസര്‍' എമ്പുരാനെതിരെ നടത്തിയ വിമര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. വിവാദം ആളികത്തിയതോടെ മോഹന്‍ലാല്‍ ആര്‍എസ്എസിലെ ചില ഉന്നത നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. എമ്പുരാനെതിരെ ആര്‍എസ്എസ് നിലപാട് കടുപ്പിച്ചതോടെയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പപേക്ഷ നടത്തിയത്. 
 
മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പൃഥ്വിരാജിന്റെ ഭാഗത്തു നിന്ന് മാപ്പപേക്ഷയും വന്നിട്ടില്ല. വരും ദിവസങ്ങളില്‍ പൃഥ്വിരാജിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രതികരണങ്ങള്‍ ഉണ്ടാകുമോ എന്ന് നോക്കിയായിരിക്കും ആര്‍എസ്എസ് പ്രതിഷേധം കടുപ്പിക്കുക. 
 
നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും മോഹന്‍ലാലോ പൃഥ്വിരാജോ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാനും ആവശ്യപ്പെട്ടിരുന്നു. സിനിമ രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ തനിക്കുള്ള അതൃപ്തി ഗോകുലം ഗോപാലന്‍ പൃഥ്വിരാജിനെ അറിയിക്കുകയായിരുന്നു. വിവാദങ്ങളോടു പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചിരുന്ന പൃഥ്വിരാജ് ഗോകുലം ഗോപാലന്റെ സമ്മര്‍ദ്ദം വന്നതോടെ നിലപാട് മയപ്പെടുത്തി. തുടര്‍ന്നാണ് മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments