വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയാണ്

രേണുക വേണു
തിങ്കള്‍, 31 മാര്‍ച്ച് 2025 (10:23 IST)
തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഇന്ത്യ ടുഡെ സി വോട്ടര്‍ സര്‍വേ ഫലം. സൂപ്പര്‍താരം വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിക്ക് പിന്തുണ വര്‍ധിക്കുന്നതായാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരണമെന്ന് വലിയൊരു വിഭാഗം ആളുകള്‍ ആഗ്രഹിക്കുന്നു. 
 
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയാണ്. സര്‍വെയില്‍ പങ്കെടുത്ത 27 ശതമാനം ആളുകള്‍ സ്റ്റാലിന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. തൊട്ടുപിന്നില്‍ 18 ശതമാനം പിന്തുണയോടെ വിജയ് ഉണ്ട്. അണ്ണാ ഡിഎംകെ, ബിജെപി എന്നീ പാര്‍ട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരെ പിന്തള്ളിയാണ് വിജയ് രണ്ടാം സ്ഥാനത്തെത്തിയത്. 
 
അണ്ണാ ഡിഎംകെയുടെ ഇ.പളനിസ്വാമി 10 ശതമാനം പിന്തുണയോടെ മൂന്നാമത്. ബിജെപിയുടെ കെ.അണ്ണാമലൈയ്ക്ക് ഒന്‍പത് ശതമാനം പിന്തുണ മാത്രം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വിജയ് തന്നെയായിരിക്കും ടിവികെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments