ആശാമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് കൊടുത്തയക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആശാവര്‍ക്കര്‍മാര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിലാണെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ ബിജെപിയുടെ പ്രാദേശിക പ്രതിനിധികളും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും വി ശിവന്‍കുട്ടി ആരോപിച്ചു.
ആര്‍ജ്ജവം ഉണ്ടെങ്കില്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചൊലുത്തി ഈ ആവശ്യം നടത്തിയെടുക്കണമെന്നും ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം ആദ്യമായി പ്രഖ്യാപിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചു മാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടി മാറ്റട്ടെ എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആശാവര്‍ക്കര്‍ മുടിമുറിച്ച് പ്രതിഷേധിക്കുന്നത്. ഫെബ്രുവരി 10നാണ് സമരം ആരംഭിച്ചത്. ഓണറേറിയമായി സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് മാസം 7000 രൂപയാണ് നല്‍കുന്നത്. അതേസമയം ആശമാരുമായി രണ്ടുതവണ നടത്തിയ ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
ഓണറേറിയം വര്‍ദ്ധിപ്പിക്കണം, പെന്‍ഷന്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 50താം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതോടെ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാവര്‍ക്കര്‍മാര്‍.
ജനാധിപത്യപരമായി സമരം ചെയ്യാനും അത് തുടരാനും എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തില്‍ എന്തുകൊണ്ടാണ് വിമര്‍ശനം ഇല്ലാത്തതെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.