Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കണ്ടുകെട്ടിയവയില്‍ 81.54 കോടി രൂപ മൂല്യം വരുന്ന 33 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നു

ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
, ശനി, 25 ഫെബ്രുവരി 2023 (08:34 IST)
പ്രമുഖ ജ്വല്ലറി സ്ഥാപനമായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയില്‍ നിന്ന് വന്‍ തുക ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. 
 
കണ്ടുകെട്ടിയവയില്‍ 81.54 കോടി രൂപ മൂല്യം വരുന്ന 33 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നു. തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 91.22 ലക്ഷം രൂപയുടെ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ അടക്കമാണ് മറ്റ് കണ്ടുകെട്ടിയ ആസ്തികള്‍. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനി ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഫെബ്രുവരി 22 നാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി സ്വന്തം ഭാഷയിൽ യൂട്യൂബ് വീഡിയോ, മൾട്ടി ലാൻഗ്വേജ് ഓപ്ഷൻ അവതരിപ്പിച്ച് കമ്പനി