Publish Date: Wed, 22 Mar 2023 (19:46 IST)
Updated Date: Wed, 22 Mar 2023 (19:49 IST)
തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദ്ദീനാണ് (29) തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ബുധനാഴ്ച രാവിലെ കാമ്പസിൽ തൂങ്ങിയ നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. ചാക്ക സർക്കാർ ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ ആയി ഷംസുദ്ദീൻ ജോലി നോക്കുന്നതിനിടെയാണ് പാർട് ടൈം ആയി ഇവിടെ പഠിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.