സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ എം.സി.ജോസഫൈനെ അതിരൂക്ഷമായി വിമര്‍ശിച്ചത് ഇ.പി.ജയരാജന്‍. സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് നടത്തേണ്ട പരാമര്‍ശങ്ങള്‍ ആയിരുന്നില്ല ജോസഫൈന്‍ നടത്തിയതെന്ന് ജയരാജന്‍ തുറന്നടിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് ജോസഫൈന്‍ ചെയ്തതെന്നും അധ്യക്ഷ സ്ഥാനം ഒഴിയുകയാണ് ഉചിതമെന്നും ജയരാജന്‍ സെക്രട്ടറിയറ്റില്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മറ്റ് സെക്രട്ടറിയറ്റ് അംഗങ്ങളും ജോസഫൈനെ വിമര്‍ശിച്ചു. കൂട്ട വിമര്‍ശനമാണ് ജോസഫൈനെതിരെ സെക്രട്ടറിയേറ്റ് നടത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജോസഫൈന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് ജോസഫൈന്റെ ഭാഗത്തുനിന്ന് അനുചിതമായ പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം ചോദിച്ചിരുന്നു. അതിനു പിന്നാലെയാണ് രാജി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫൈന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി. സ്ഥാനത്തിനു അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലാണ് ജോസഫൈന്‍ വിഷയങ്ങളില്‍ ഇടപെട്ടതെന്ന് സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.