മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ 1310 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ (മഞ്ഞ), പ്രയോരിറ്റി (പിങ്ക്), നോണ്‍ പ്രയോരിറ്റി സബ്സിഡി (നീല) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന അനര്‍ഹരായ കാര്‍ഡുടമകള്‍ക്ക് കാര്‍ഡുകള്‍ 30 വരെ തിരിച്ചേല്‍പ്പിക്കാം.
[email protected] എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം.
സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, ആദായ നികുതി അടക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ (വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ ജോലിയില്‍ നിന്നോയുള്ള വരുമാനം ഉള്‍പ്പെടെ സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), 1000 ച.അടിക്ക് മുകളില്‍ വീടോ ഫ്ലാറ്റോ ഉള്ളവര്‍ നാലു ചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്സി ഒഴികെ) എന്നിവര്‍ റേഷന്‍ മുന്‍ഗണന വിഭാഗത്തില്‍ (എ.എ.വൈ, പ്രയോറിറ്റി) ഉള്‍പ്പെടുന്നതിന് യോഗ്യരല്ല.
സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗക്കാര്‍ ഒഴികെ), 1000 ച.അടിക്ക് മുകളില്‍ വീടോ ഫ്ളാറ്റോ ഉള്ളവര്‍, നാലു ചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ എന്നിവയില്‍ ഏതെങ്കിലും രണ്ട് അയോഗ്യതയുള്ളവര്‍ നീല കാര്‍ഡ് കൈവശവയ്ക്കാനും പാടുള്ളതല്ല. ജൂണ്‍ 30ന് ശേഷം താലൂക്കില്‍ കര്‍ശന പരിശോധനകള്‍ നടക്കുമെന്നും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.