Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പു തിന്നവർ വെള്ളം കുടിക്കണമെന്ന് പാര്‍ട്ടി, വിട്ടുവീഴ്‌ച വേണ്ടെന്ന് മുഖ്യമന്ത്രി - ജയരാജന്‍ പുറത്തേക്ക് പോകുന്നത് ഇങ്ങനെ!

ജയരാജനെ സംരക്ഷിക്കേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമെന്ത് ?

ep jayarajan
തിരുവനന്തപുരം , വ്യാഴം, 13 ഒക്‌ടോബര്‍ 2016 (15:42 IST)
വ്യവസായ മന്ത്രിയുടെ ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാര്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇപി ജയരാജനോട് വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപ്പു തിന്നവർ വെള്ളം കുടിക്കണമെന്ന നയം പാര്‍ട്ടിയും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അടുത്ത ആൾ എന്നറിയപ്പെട്ടിരുന്ന ജയരാജന്‍ സര്‍ക്കാരില്‍ നിന്ന് പുറത്തു പോകുമെന്ന് വ്യക്തം.

ജയരാജന്‍ നടത്തിയ നിയമനങ്ങൾ മുഴുവൻ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കു മന്ത്രിസഭ നിർദേശം നൽകിയത് ജയരാജനോട് യാതൊരു ദയയും വേണ്ടെന്ന നിലപാടിന്റെ ഭാഗമായിട്ടാണ്. റിപ്പോർട്ട് കിട്ടിയ ശേഷം കൃത്രിമം ബോധ്യപ്പെട്ടാൽ മുഴുവൻ നിയമനങ്ങളും റദ്ദാക്കാനും തീരുമാനമായി.

അഴിമതി വിരുദ്ധ പ്രതിശ്ചായ ഉയർത്തി അധികാരത്തിൽ വന്ന സർക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിനാല്‍ വിജിലൻസ് കേസിൽ പ്രതി ചേർക്കപ്പെടുന്നതിനു മുമ്പ് സ്വയം ഒഴിഞ്ഞു പോകാനുള്ള  സമയം ജയരാജന് മുഖ്യമന്ത്രി നല്‍കുന്നുണ്ട്.

ജയരാജനെതിരായ പരാതിയിൽ നിയമാനുസൃതം മുന്നോട്ടു പോകാനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് നൽകിയ നിർദേശം. ഇതിനാല്‍ സര്‍ക്കാരിന്റെ തുടക്കം മുതല്‍ വിവാദങ്ങള്‍ കൊണ്ടു നടക്കുന്ന ജയരാജനെ ഇനിയും ചുമക്കുന്നത് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയരാജൻ പിണറായിക്ക് രാജിക്കത്തു കൈമാറി; രാജി എപ്പോൾ പുറത്തു വിടണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും!