Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

മാലിന്യം തള്ളിയ കേസിൽ അഞ്ചു സ്ഥാപനങ്ങൾക്ക് പിഴ

Garbage
, ഞായര്‍, 26 നവം‌ബര്‍ 2023 (09:40 IST)
കണ്ണൂർ: അലക്ഷ്യമായി വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളിയ സംഭവത്തിൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ അഞ്ചു സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനം കണ്ടെത്തുന്നതിന് വേണ്ടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്.
 
എക്സ്പ്രസോ സ്മാർട്ട് ചെയിൻ കൊറിയർ, ട്രാക്ക് ആൻഡ് ട്രെയിൽ സൈക്കിൾസ്, വുഡ്ലാൻഡ് ഷോറൂം, റമീസ് ലോഡ്ജ്, പലഹാരം റസ്റ്റാറന്റ് എന്നീ സ്ഥാപനങ്ങൾക്കാണ് രണ്ടായിരം രൂപാ വീതം പിഴ ചുമത്തിയത്.
 
കണ്ണൂർ ട്രെയിനിംഗ് സ്‌കൂളിന് മുമ്പിലെ ഉമ്പായി ടവേഴ്‌സിന് പിറകിലെ മാലിന്യ കൂമ്പാരം പരിശോധിച്ചതിൽ നിന്നാണ് ഈ സ്ഥാപനങ്ങളെ മാലിന്യം തള്ളിയെന്നു കണ്ടെത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധന തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഗീതനിശ തുടങ്ങിയപ്പോള്‍ പുറത്തുണ്ടായിരുന്നവര്‍ അകത്ത് കയറാന്‍ തിക്കിത്തിരക്കി, മഴ പെയ്തതോടെ സ്ഥിതി സങ്കീര്‍ണമായി; കുസാറ്റ് ദുരന്തം ഇങ്ങനെ