Webdunia - Bharat's app for daily news and videos

Install App

മീൻപിടിക്കാൻ കുളം വറ്റിച്ചു, കിട്ടിയത് രണ്ട് ബൈക്കുകൾ

എ കെ ജെ അയ്യര്‍
ചൊവ്വ, 12 ഏപ്രില്‍ 2022 (20:24 IST)
തൃശൂർ: മീൻ പിടിക്കാനായി കുളങ്ങൾ വറ്റിക്കുമ്പോൾ രണ്ട് കുളങ്ങളിൽ നിന്നായി രണ്ട് ബൈക്കുകൾ കിട്ടി. എറിയാട് മൂന്നാം വാർഡിൽ മാടവന എരുമക്കൂരയിലെ രണ്ട് കുളങ്ങളിൽ നിന്നാണ് സമീപ വാസികളായവരുടെ ബൈക്കുകൾ കിട്ടിയത്. വലിയ പറമ്പിൽ ഗിരീഷ്, തൃപ്രയാറ്റ് സുരേഷ് ബാബു എന്നിവരുടെ ഹീറോ ഹോണ്ടാ ബൈക്കുകളാണ് കിട്ടിയത്.

ഗിരീഷിന്റെ ബൈക്ക് മൂന്നു വർഷം മുമ്പാണ് കാണാതായത് എങ്കിൽ സുരേഷ് ബാബുവിന്റേത് ആറ്‌ മാസം മുമ്പാണ് കാണാതായത്. ഇരുവരും സമീപത്തെ ലഹരി കടത്തൽ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സഹായിച്ചതിന്റെ വിരോധമാവാം ബൈക്ക് കുളത്തിൽ തള്ളാൻ കാരണമെന്നാണ് സൂചന.

ബൈക്ക് കാണാതായതിനെ തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകിയിരുന്നു. ബൈക്ക് കണ്ടെത്തിയതോടെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: നിലമ്പൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല; കോണ്‍ഗ്രസിനെ സഹായിക്കാനെന്ന് ആക്ഷേപം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

Kerala Weather: തോരാപെയ്ത്തില്‍ അതീവ ജാഗ്രത; ഈ ജില്ലകളില്‍ അതിതീവ്ര മഴ

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments