Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളത്ത് ടിപ്പര്‍ ലോറി ബൈക്കിന് പിന്നിലിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

എറണാകുളത്ത് ടിപ്പര്‍ ലോറി ബൈക്കിന് പിന്നിലിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ഏപ്രില്‍ 2024 (16:45 IST)
എറണാകുളത്ത് ടിപ്പര്‍ ലോറി ബൈക്കിന് പിന്നിലിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എല്‍ദോസ് മകള്‍ ബ്ലസ്സി എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ താന്നിപ്പുഴയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. ടിപ്പര്‍ ബൈക്കിലിടിച്ച ശേഷം ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങള്‍ നിന്നത്. 
 
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണമടഞ്ഞ എല്‍ദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു മകള്‍ ബ്ലെസി. പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു