Webdunia - Bharat's app for daily news and videos

Install App

ബാഗില്‍ എന്താണെന്ന ചോദ്യത്തിന് ബോംബാണെന്ന് തമാശ മറുപടി; നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം രണ്ടുമണിക്കൂര്‍ വൈകി, യുവാവിനെ അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 7 ഓഗസ്റ്റ് 2024 (15:22 IST)
ബാഗില്‍ എന്താണെന്ന ചോദ്യത്തിന് യാത്രക്കാരന്‍ ബോംബാണെന്ന് മറുപടി നല്‍കിയതുമൂലം നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം രണ്ടുമണിക്കൂര്‍ വൈകി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തു. ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ബാഗില്‍ ബോംബാണെന്ന് പറഞ്ഞതെന്നാണ് പ്രശാന്ത് പറയുന്നത്. 
 
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇതോടെ പുലര്‍ച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 നാണ് പുറപ്പെട്ടത്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തായ് എയര്‍ലൈന്‍സില്‍ കുടുംബത്തോടൊപ്പം തായ്‌ലാന്റിലേക്ക് പോകാനെത്തിയതായിരുന്നു പ്രശാന്ത്. ഭാര്യയും മകനും ഒപ്പം നാലുപേരായിരുന്നു എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

'വന്നു, പണി തുടങ്ങി'; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഇറാന്‍ പൗരനെതിരെ കുറ്റം ചുമത്തി

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി, ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!

അടുത്ത ലേഖനം
Show comments