Publish Date: Mon, 27 Dec 2021 (08:31 IST)
Updated Date: Mon, 27 Dec 2021 (08:34 IST)
എറണാകുളം കിഴക്കമ്പലത്തെ അന്യസംസ്ഥാന തെഴിലാളികളുടെ ആക്രമണത്തില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. സംഭവത്തില്‍ പങ്കാളികളായവരെ തിരിച്ചറിയാന്‍ ശ്രമം നടക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. നൂറിലേറെ പേര്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കിറ്റക്‌സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഐ ഉള്‍പ്പടെയുള്ളവരെ ആക്രമിച്ച സംഭവത്തില്‍ വധശ്രമ കേസും പൊതുമുതല്‍ നശിപ്പിക്കല്‍ കേസുമാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്.