Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ വളര്‍ത്തുന്ന നായയെ ചൊല്ലിയുള്ള തര്‍ക്കം; നഷ്ടമായത് മൂന്ന് പേരുടെ ജീവന്‍ ! ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു

കൊലപാതകത്തിനു ശേഷം ജിതിന്റെ സ്‌കൂട്ടറെടുത്താണ് ഋതു രക്ഷപ്പെടാന്‍ നോക്കിയത്

രേണുക വേണു
വെള്ളി, 17 ജനുവരി 2025 (10:54 IST)
Ernakulam Chendamangalam Murder Case

എറണംകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മില്‍ കൊലപാതകത്തിനു തൊട്ടുമുന്‍പ് വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ചൊല്ലി തര്‍ക്കം നടന്നിരുന്നുവെന്നാണു വിവരം. ഈ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തിലേക്ക് നയിച്ചത്. 
 
വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഋതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഋതുവിന്റെ കൈയില്‍ ഈ സമയം ഇരുമ്പ് വടിയുണ്ടായിരുന്നു. ഇതിനിടെ ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തിയിരുന്ന വേണുവിന്റെ മകള്‍ വിനീഷയുടെ ഫോണ്‍ ഇയാള്‍ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. 
 
കൈയില്‍ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകന്‍ ജിതിന്‍, മകള്‍ വിനീഷ എന്നിവരെ ഋതു തലയ്ക്കടിക്കുകയായിരുന്നു. ജിതിന്‍ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഋതു ഉപദ്രവിച്ചില്ല. 
 
കൊലപാതകത്തിനു ശേഷം ജിതിന്റെ സ്‌കൂട്ടറെടുത്താണ് ഋതു രക്ഷപ്പെടാന്‍ നോക്കിയത്. എന്നാല്‍ വഴിയില്‍ വെച്ച് പൊലീസ് തടഞ്ഞു. സ്ഥിരം അടിപിടി കേസുകളില്‍ പ്രതിയായിരുന്ന ഋതുവിനെ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. ഋതുവിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ഋതു മയക്കുമരുന്ന് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാനാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വികസന നേട്ടങ്ങളില്‍ കേരളം മാതൃക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

Saif Ali Khan News Live: ഉള്ളിലേക്ക് കയറിയത് ഫയര്‍ എക്‌സിറ്റ് വഴി, ഇരുട്ടിലും കൂളായി നടത്തം; അക്രമിക്ക് സെയ്ഫിന്റെ വസതിയെ കുറിച്ച് നല്ല അറിവുണ്ട്?

Saif Ali Khan: നട്ടെല്ലിനു സമീപത്തു നിന്ന് കിട്ടിയത് രണ്ടര ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം; ശസ്ത്രക്രിയ നീണ്ടത് അഞ്ച് മണിക്കൂര്‍ !

Saif Ali Khan House Attack: മോഷ്ടാവ് ആദ്യം കയറിയത് സെയ്ഫിന്റെ ഇളയമകന്റെ മുറിയില്‍; ഒരു കോടി ആവശ്യപ്പെട്ടു !

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി; ഇന്ന് രാത്രി സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

അടുത്ത ലേഖനം
Show comments