കാമുകനെ ഒഴിവാക്കാന്‍ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. പ്രധാന പ്രതിയായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഷാരോണ്‍ വധക്കേസ് ഗൂഢാലോചനയിലെ പ്രതികളാണ്. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. കാമുകനായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്.
ഗ്രീഷ്മ തന്റെ പളുകലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി പകര്‍ത്തി നല്‍കുകയായിരുന്നു. ഇതിനുമുമ്പും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് ജ്യൂസില്‍ പാരസെറ്റമോള്‍ കലര്‍ത്തിയാണ് കുടിപ്പിച്ചത്. 2022 ഒക്ടോബര്‍ 14ന് കഷായം കുടിച്ച് ആശുപത്രിയിലായ ഷാരോണ്‍ 11 ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്‌മെയ്‌ക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല.
പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിപ്പിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.