Select Your Language

Notifications

webdunia
webdunia
webdunia
webdunia

വികസന നേട്ടങ്ങളില്‍ കേരളം മാതൃക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നു പറഞ്ഞ ഗവര്‍ണര്‍ വയനാട് പുനരധിവാസത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ്പ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിയമസഭയില്‍ പറഞ്ഞു

Kerala Governor

രേണുക വേണു

, വെള്ളി, 17 ജനുവരി 2025 (10:05 IST)
Kerala Governor

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇത്. 
 
വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നു പറഞ്ഞ ഗവര്‍ണര്‍ വയനാട് പുനരധിവാസത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ്പ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിയമസഭയില്‍ പറഞ്ഞു. 
 
' നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ മുന്നേറുന്നത്. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സര്‍ക്കാര്‍ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയവയ്ക്കാണു മുന്‍ഗണന,' ഗവര്‍ണര്‍ പറഞ്ഞു. 

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് കേരള നിയമസഭയെ അഭിസംബോധന ചെയ്യുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Saif Ali Khan News Live: ഉള്ളിലേക്ക് കയറിയത് ഫയര്‍ എക്‌സിറ്റ് വഴി, ഇരുട്ടിലും കൂളായി നടത്തം; അക്രമിക്ക് സെയ്ഫിന്റെ വസതിയെ കുറിച്ച് നല്ല അറിവുണ്ട്?