Publish Date: Mon, 12 Oct 2020 (15:59 IST)
Updated Date: Mon, 12 Oct 2020 (16:02 IST)
ലഹരി വിപത്തുകള്‍ക്കെതിരെ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് എക്‌സൈസ് അഡീ. കമ്മീഷണര്‍ ഡി.രാജീവ് ഐ.ഒ.എഫ്.എസ്.അഭിപ്രായപ്പെട്ടു. സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വര്‍ജന മിഷനും കുടുംബ ശ്രീയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണം 'ജാഗ്രത'യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ സ്വാധീനം പുതുതലമുറയില്‍ ഭീതിജനകമായ വിധം വര്‍ധിക്കുന്നുണ്ട്. അതില്‍ ആണ്‍-പെണ്‍ ഭേദമില്ല. ഇതിനെതിരെ കൂട്ടായ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.