Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (13:56 IST)
കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരത്തെ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അന്ത്യ ശാസനത്തെ തുടര്‍ന്നാണ് ശ്രീറാം വെങ്കട്ടരാമന്‍ കോടതിയില്‍ ഹാജരായത്.
 
ഇദ്ദേഹത്തിന്റെ കൂടെ കേസിലെ രണ്ടാം പ്രതി വഫ ഫിറോസും കോടതിയില്‍ ഹാജരായി. വഫയുടെ പേരിലുള്ള വാഹനമായിരുന്നു അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത്. പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായതിനാല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ