Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളമശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് മരണങ്ങളെകുറിച്ച് ആരോഗ്യ സെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കളമശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് മരണങ്ങളെകുറിച്ച് ആരോഗ്യ സെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 21 ഒക്‌ടോബര്‍ 2020 (20:16 IST)
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സംമ്പന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്താന്റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
 
ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോര്‍ട്ടും മൂന്നാഴ്ചക്കുള്ളില്‍ ലഭിക്കണം.
 
സംഭവം സംബന്ധിച്ച് പുറത്തു വന്ന ശബ്ദരേഖകള്‍ ശ്രദ്ധയില്‍പ്പെട്ടതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കേസ് നവംബര്‍ 21 ന് പരിഗണിക്കും.പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കേയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍