Webdunia - Bharat's app for daily news and videos

Install App

കിരീടം ഉണ്ണിയെ കബളിപ്പിച്ചവർക്ക് തടവും പിഴയും

എ കെ ജെ അയ്യര്‍
ഞായര്‍, 24 ഡിസം‌ബര്‍ 2023 (12:47 IST)
എറണാകുളം : പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണിയിൽ നിന്ന് ഏഴ് ലക്ഷം രൂപാ കബളിപ്പിച്ചെടുത്ത കേസിൽ കൊച്ചിയിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് കോടതി തടവും പിഴയും വിധിച്ചു. എറണാകത്തെ ജോസ് ബ്രദേഴ്സ് ആന്റ് ജോസഫ് വാളക്കുഴി കൺസ്ട്രക്ഷൻസ് ഉടമകളെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കേഴതി പ്രതികൾക്ക് രണ്ടു വർഷം വീതം തടവും 20 ലക്ഷം രൂപ പിഴയും വിധിച്ചത്.
 
രവിപുരം ആലപ്പാട്ട് ക്രോസ് റോഡിൽ കളത്തിപ്പറമ്പിൽ വീട്ടിൽ കെ.ജെ.തോമസ്, കലൂർ ഷേണായീസ് റോഡിൽ വാളക്കുഴി വീട്ടിൽ ഔസേപ്പച്ചൻ എന്ന ജോസഫ് വാളക്കുഴി എന്നിവരെയാണ് ശിക്ഷിച്ചത്.
 
എറണാകുളം വില്ലേജിൽ നിർമ്മിക്കുന്ന ഗീത് മിനി കാസിൽ എന്ന ഫ്ലാറ്റ് സമുച്ചയത്തിൽ 15.67 ലക്ഷം രൂപയ്ക്ക് 3 ബെഡ് റൂമുകളോടു കൂടിയ ഫ്ലാറ്റ് നൽകാമെന്ന് 1996 മേയ് 30 ന് ഇവർ കിരീടം ഉണ്ണിയുമായി കരാർ ഉണ്ടാക്കിയിരുന്നു.  1997 ഡിസംബറിൽ ഫ്ലാറ്റ്‌ നിർമ്മിച്ചു നൽകാമെന്നായിരുന്നു കരാർ.  എന്നാൽ ഇടയ്ക്ക് വച്ചു ഫ്ലാറ്റ് നിർമ്മാണം നിലച്ചപ്പോൾ അത് പരാതിക്കാരൻ അറിയാതെ ബെട്രോൺ ബിൽഡേഴ്സിനു വിറ്റു.  ഇതറിഞ്ഞ പരാതിക്കാരൻ ബെട്രോണിനെ സമീപിച്ചെങ്കിലും അവർ ഫ്ലാറ്റിന് 44 ലക്ഷം രൂപാ ആവശ്യപ്പെട്ടു.
 
തുടർന്നാണ് കിരീടം ഉണ്ണി പരാതി നൽകിയത്. അതാണ് 25 വർഷത്തെ പോരാട്ടത്തിനൊടുവിൽ ഇപ്പോൾ കോടതി തീർപ്പ് കൽപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments