Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിയാറില്‍ മത്സ്യങ്ങളുടെ കുരുതി: മീനുകള്‍ ചത്തുപൊങ്ങിയ വിഷയത്തില്‍ അന്വേഷണത്തിനായി വിദഗ്ദസമിതി

പെരിയാറില്‍ മത്സ്യങ്ങളുടെ കുരുതി: മീനുകള്‍ ചത്തുപൊങ്ങിയ വിഷയത്തില്‍ അന്വേഷണത്തിനായി വിദഗ്ദസമിതി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 മെയ് 2024 (11:38 IST)
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും മത്സ്യകൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ചു അക്വാകള്‍ച്ചര്‍ ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബിനു വര്‍ഗീസ് ചെയര്‍മാനും  രെജിസ്ട്രാര്‍ ഡോ. ദിനേശ് കെ കണ്‍വീനറുമായ സമിതിയില്‍ ഡോ. അനു ഗോപിനാഥ്, ഡോ.എം. കെ സജീവന്‍, ഡോ.ദേവിക പിള്ള, ഡോ.പ്രഭാകരന്‍ എം. പി, എന്‍. എസ് സനീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. മെയ് 24 നകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 
ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കൂട്ടുകൃഷി നടത്തിയ കര്‍ഷര്‍ ഉള്‍പ്പെടെ ഇതോട ദുരിതത്തിലായിരിക്കുകയാണ്. ലക്ഷക്കണക്കിന് മീനുകളാണ് ചത്തുപൊങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കെഎസ്ആര്‍ടിസി എംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും