Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കെഎസ്ആര്‍ടിസി എംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കെഎസ്ആര്‍ടിസി എംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 മെയ് 2024 (09:06 IST)
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെഎസ്ആര്‍ടിസി എംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. നിലവില്‍ വ്യവസായ വകുപ്പില്‍ മൈനിങ്, ജിയോളജി ചുമതല വഹിക്കുകയായിരുന്നു ബിജു പ്രഭാകര്‍. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ മാറ്റി. പകരം കെ എസ് ഇ ബി ചെയര്‍മാന്‍ രാജന്‍ എന്‍ ഖോബ്രഗഡെയെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാക്കി.
 
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സുമന്‍ ബില്ലയ്ക്കു പകരം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണു ഹനീഷിനു നിയമനം. തൊഴില്‍ സെക്രട്ടറി ഡോ. കെ വാസുകിക്കു നോര്‍ക്ക വകുപ്പിന്റെ പൂര്‍ണ അധികച്ചുമതല നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബില്ല് മാറാന്‍ കൈക്കൂലി: എറണാകുളത്ത് കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍