മരണവീട്ടില്‍ ബന്ധുവാണെന്ന് പറഞ്ഞ് അഭിനയിച്ച് മോഷണം നടത്തിയ 30കാരി പിടിയില്‍. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്‌ക്കോ നഗറില്‍ റിന്‍സി ഡേവിഡിനെയാണ് പിടികൂടിയത്. പെരുമ്പാവൂര്‍ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒക്കല്‍ ആന്റോപുരം കുന്നത്താന്‍ വീട്ടില്‍ പൗലോസിന്റെ മതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മോഷണം നടത്തിയത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	മുറിയില്‍ നിന്ന് 45 ഗ്രാം സ്വര്‍ണ്ണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടില്‍ അഭിനയിക്കുകയായിരുന്നു. വീട്ടുകാരെല്ലാവരും സംസ്‌കാര ചടങ്ങുകള്‍ക്കായി പള്ളിയിലായിരുന്നു. വീട്ടില്‍ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടനെ ഓട്ടോറിക്ഷയില്‍ക്കയറി രക്ഷപ്പെട്ടു.