Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി; നാടുകടത്തിയത് അഞ്ജന ആര്‍ പണിക്കരെ

anjana

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 2 ഓഗസ്റ്റ് 2024 (21:05 IST)
anjana
കോട്ടയത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. മണിയന്‍കുന്നേല്‍ വീട്ടില്‍ അഞ്ജന ആര്‍ പണിക്കര്‍ എന്ന 36കാരിയെയാണ് നാടുകടത്തിയത്. ഒന്‍പത് മാസത്തേക്കാണ് ജില്ലയില്‍ നിന്നും നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
യുവതിക്കെതിരെ നിരവധി ജില്ലകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോടനാട്, എടത്വ,  കീഴ്‌വായ്പൂര്‍, കരിങ്കുന്നം, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോലി തട്ടിപ്പുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളാണ് ഇവര്‍ക്കെതിരെ ഉള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം, തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍; രാത്രിയും ദൗത്യം തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം, സൈന്യത്തെ തിരിച്ചുവിളിച്ചു