Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കൂടുതൽ ശ്രദ്ധ വേണം: കേരളത്തിൽ ലഭിയ്കുന്നത് എഥനോൾ ചേർത്ത പെട്രോൾ

ഇനി കൂടുതൽ ശ്രദ്ധ വേണം: കേരളത്തിൽ ലഭിയ്കുന്നത് എഥനോൾ ചേർത്ത പെട്രോൾ
, തിങ്കള്‍, 8 ഫെബ്രുവരി 2021 (08:19 IST)
കേരളത്തിൽ കഴിഞ്ഞ ആഴ്ച മുതൽ ലഭിയ്ക്കുന്നത് എഥനോൾ ചേർത്ത പെട്രോൾ ആണ്. എത്ഥനോൾ എന്ന് കേൾക്കുമ്പോൾ മായമെന്ന് തെറ്റിദ്ധരിയ്ക്കേണ്ട. കേന്ദ്ര സർക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരംഭത്തിന്റെ ഭാഗമായാണ് 10 ശതമാനം എഥനോൾ ചേർത്ത പെട്രോൾ കേരളത്തിൽ ലഭ്യമാക്കുന്നത്. പക്ഷേ എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിയ്ക്കുമ്പോൾ വെള്ളത്തെ സൂക്ഷിയ്ക്കണം എന്നതാണ് പ്രധാനം. വെള്ളത്തിന്റെ ചെറിയ അംശം പോലും എഥനോളുമായി കലരും. ഇത് ഒഴിവാക്കാൻ എണ്ണക്കമ്പനിയുറ്റെ പ്രതിനിധികൾ നേരിട്ട് പമ്പുകളിലെത്തി ടാങ്കുകളിലെ കലാംശം പരിശോധിച്ചു. ദിഅവസം കുറഞ്ഞത് അഞ്ച് തവണ ടാങ്കിൽ പരിശോധന നടത്തിൽ വെള്ളം ഇല്ലെന്ന് ഉറപ്പുവരുത്തണം എന്ന് പമ്പ് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 
 
പെട്രോളിൽ ജലാശം കലർന്നാൽ പ്രത്യേക പാളിയായി ടാങ്കിന്റെ താഴെ അടിയുകയാണ് ചെയ്യുക. എന്നാൽ എഥനോൾ ചേർത്ത പെട്രോളിൽ ജലാശം കൂടുതൽ കലരും എന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിയ്ക്കാം. അതിനാൽ പെട്രോൾ ടാങ്കിൽ ചെറിയ തോതിൽ പോലും ജലാംശം ഇല്ല എന്ന് ഉപയോക്താക്കൾ ഉറപ്പാക്കണം. പഞ്ചസാര വ്യവവസായത്തിന്റെ ഉപോൽപ്പന്നമായി ലഭിയ്ക്കുന്ന എഥനോൾ ജൈവ ഇന്ധനമാണ്. പ്രകൃതിയ്ക്ക് ഇത് കാര്യമായി ദോഷം ചെയ്യില്ല. അസംസ്കൃത എണ്ണയുടെ ഇറക്കുമതിയും മലിനീകരണവും കുറയ്ക്കാൻ 2025 ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാനാണ് ഉർജ്ജ മന്ത്രാലയം ലക്ഷ്യംവയ്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ 13സംസ്ഥാനങ്ങളിലും 60ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു