Publish Date: Thu, 25 Jun 2020 (19:58 IST)
Updated Date: Thu, 25 Jun 2020 (20:17 IST)
ബിഹാറില്‍ കനത്തമഴയിലും ഇടിമിന്നലിലും 83 പേര്‍ മരിച്ചു. അടുത്ത മൂന്നുദിവസം അസം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉത്തരേന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തേയാണ് എത്തിയത്.
അതേസമയം കേരളത്തില്‍ നാളെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. കൂടാതെ സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.