Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹയര്‍സെക്കന്‍ഡറി വാര്‍ഷിക മോഡല്‍ പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; ദിവസവും രണ്ടുപരീക്ഷ വീതം നടക്കും

Exam News
ഹയര്‍സെക്കന്‍ഡറി വാര്‍ഷിക മോഡല്‍ പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ദിവസവും രണ്ട് പരീക്ഷകള്‍ വീതമാകും നടക്കുക. ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഇത്തവണ മോഡല്‍ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
 
ദിവസേന രണ്ട് പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ല. പ്രവൃത്തി ദിനങ്ങളില്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് രണ്ട് പരീക്ഷകള്‍ വീതം നടത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023 ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു