Select Your Language

Notifications

webdunia
webdunia
webdunia
webdunia

മടിക്കരുത്, സ്കൂൾ പരിസരത്ത് മയക്കുമരുന്ന് വിൽപ്പന കണ്ടാൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് എക്സൈസ് വകുപ്പ്

പരാതി നൽകുന്ന ആളുടെ പേരോ വിലാസമോ പറയേണ്ടതില്ല.

Excise
സ്കൂൾ പരിസരത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ് വിഭാഗത്തെ ബന്ധപ്പെടണമെന്ന അറിയിപ്പുമായി കേരള എക്സൈസ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. പരാതി അറിയിക്കുന്നതിനാൽ ലാൻഡ് ലൈൻ, മൊബൈൽ നമ്പറുകളും ഇ മെയിൽ വിലാസവും എക്സൈസ് പങ്കുവെച്ചിട്ടുണ്ട്.
 
ലാൻഡ് ലൈനിൽ പരാതി അറിയിക്കേണ്ടവർക്ക് 04712322825 എന്ന നമ്പറിലും മൊബൈൽ ഫോണിൽ 9447178000, 9061178000 എന്നീ നമ്പറുകളിലും പരാതിപ്പെടാം  [email protected] എന്ന ഇ മെയിൽ വിലാസത്തിലും പരാതിപ്പെടാം. ഇതുകൂടാതെ ഫേസ്ബുക്ക്,മെസഞ്ചർ,ഇൻസ്റ്റഗ്രാം,ട്വിറ്റർ എന്നിവ വഴിയും പരാതി നൽകാവുന്നതാണ്. പരാതി നൽകുന്ന ആളുടെ പേരോ വിലാസമോ പറയേണ്ടതില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Yellow Crazy Ants:കന്നുകാലികളെയും വിളകളെയും ഉറുമ്പുകൾ നശിപ്പിക്കുന്നു, ഗ്രാമങ്ങൾ ഉപേക്ഷിച്ച് തമിഴ്‌നാട് ഡിണ്ടിഗൽ നിവാസികൾ