Select Your Language

Notifications

webdunia
webdunia
webdunia
webdunia

Yellow Crazy Ants:കന്നുകാലികളെയും വിളകളെയും ഉറുമ്പുകൾ നശിപ്പിക്കുന്നു, ഗ്രാമങ്ങൾ ഉപേക്ഷിച്ച് തമിഴ്‌നാട് ഡിണ്ടിഗൽ നിവാസികൾ

ഭ്രാന്തൻ ഉറുമ്പുകളെന്നും ഇവ അറിയപ്പെടുന്നു. കൃത്യമായ ഭക്ഷണരീതി പിന്തുടരാത്ത ഈ ഉറുമ്പുകൾ എന്തിനെയും ആഹാരമാക്കും.

Yellow Crazy Ants:കന്നുകാലികളെയും വിളകളെയും ഉറുമ്പുകൾ നശിപ്പിക്കുന്നു, ഗ്രാമങ്ങൾ ഉപേക്ഷിച്ച് തമിഴ്‌നാട് ഡിണ്ടിഗൽ നിവാസികൾ
, തിങ്കള്‍, 29 ഓഗസ്റ്റ് 2022 (20:07 IST)
തമിഴ്‌നാട്ടിൽ തലവേദന സൃഷ്ടിച്ച് ഉറുമ്പുകൾ. ഡിണ്ടിഗലിലെ കരന്തമലൈ കാടുകൾക്ക് ചുറ്റുമുള്ള 7 ഗ്രാമങ്ങളിലാണ് ഉറുമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്. കന്നുകാലികളെയും വിളകളേയുമെല്ലാം ഉറുമ്പുകൾ നശിപ്പിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ലോകത്തെ ഏറ്റവും വിനാശകാരികളായ ഉറുമ്പുകളെന്ന് വിശേഷിപ്പിക്കുന്ന മഞ്ഞ കുഞ്ഞൻ ഉറുമ്പുകളാണ് ഈ ഗ്രാമങ്ങളെ കഷ്ടതയിലേക്ക് തള്ളിയിരിക്കുന്നത്.
 
ഇവ കടിക്കുകയോ വിഷം കുത്തിവെയ്ക്കുകയോ ചെയ്യില്ല. എന്നാൽ ഇവ ഫോമിക് ആസിഡ് പുറപ്പെടുവിക്കും. ഈ ആസിഡാണ് കന്നുകാലികൾക്കും വിളകൾക്കും ഭീഷണിയാകുന്നത്.ആനോപ്ലോപിസ് ഗ്രാസിലിപ്‌സ് എന്നാണ് ഈ മഞ്ഞ ഉറുമ്പുകളുടെ ശാസ്ത്രീയ നാമം.ഭ്രാന്തൻ ഉറുമ്പുകളെന്നും ഇവ അറിയപ്പെടുന്നു. കൃത്യമായ ഭക്ഷണരീതി പിന്തുടരാത്ത ഈ ഉറുമ്പുകൾ എന്തിനെയും ആഹാരമാക്കും. ഇവ ദേഹത്ത് കയറുന്ന ആളുകളുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയാണ് ചെയ്യുന്നത്.
 
മുൻപും ഈ കുഞ്ഞനുറുമ്പുകൾ ഇവിടെയുണ്ടായിരുന്നുവെങ്കിലും ഇത്ര അളവിൽ ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഉറുമ്പിനെ പേടിച്ച് കന്നുകാലികളെ മേക്കാൻ കർഷകർക്ക് ആകാത്ത സ്ഥിതിയാണുള്ളത്. കാടിനടുത്തുള്ള വീടുകൾ പോലും ഉപേക്ഷിച്ച് ആളുകൾ പലായനം ചെയ്തതായി പ്രദേശവാസികൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിൽ ഇല്ലെങ്കിൽ ചെറുപ്പക്കാർ വഴിതെറ്റും, എന്തുകൊണ്ടാണ് ജന്മനാട് യുവാക്കളെ ഇൻസ്പയർ ചെയ്യാത്തത്?