Publish Date: Thu, 05 May 2022 (20:12 IST)
Updated Date: Thu, 05 May 2022 (20:23 IST)
കാസർകോട്: വീട്ടിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നു എന്നറിഞ്ഞു പരിശോധിക്കാൻ എത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച നാല് പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം മേൽപ്പറമ്പ് കൈനോത്താണ് സംഭവം.
വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് ഇന്റലിജൻസ് വിഭാഗം ജീവനക്കാരെ തലയ്ക്കടിച്ചു കൊലപ്പെടുത്താണ് ശ്രമിക്കുകയും പട്ടിയെ അഴിച്ചുവിട്ടു കടിപ്പിക്കുകയും ചെയ്തു. ജീവനക്കാരായ വിജോയ്, പ്രദീപ് എന്നിവർക്കാണ് പരുക്കേറ്റത്.
സംഭവത്തിൽ സ്ത്രീ ഉയപ്പെട്ട നാലുപേർക്കെതിരെയാണ് കേസ്. ഇതിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ഉണ്ടായിരുന്ന അജിത്ത് കല്ലുകൊണ്ട് എക്സൈസ് ഉദോഗസ്ഥനായ വിജോയിയുടെ തലയ്ക്കടിച്ചു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.