Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

വിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നുള്ള കൂറ്റന്‍ ചരക്ക് വിമാനവും തിരുവനന്തപുരത്തെത്തി.

kerala turism

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ജൂലൈ 2025 (15:51 IST)
തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടനില്‍ നിന്ന് വിദഗ്ധ സംഘമെത്തി. വിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നുള്ള കൂറ്റന്‍ ചരക്ക് വിമാനവും തിരുവനന്തപുരത്തെത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. ഇവരുടെ സംഘത്തില്‍ വ്യോമസേനയിലെ 17 സാങ്കേതിക വിദഗ്ധരും ഉണ്ട്.
 
സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിമാനം ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകാനാണ് പദ്ധതി. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുദ്ധവിമാനത്തിന്റെ ചിറകുകള്‍ അഴിച്ചുമാറ്റി ചരക്ക് വിമാനത്തില്‍ കൊണ്ടുപോകും. അമേരിക്കന്‍ നിര്‍മ്മിതമായ അത്യാധുനിക യുദ്ധവിമാനമാണ് എഫ്-35. ഇറാനെതിരെ ഇസ്രായേല്‍ വ്യോമാ ആക്രമണത്തിലെ മുന്‍നിര പോരാളികളാണ് ഈ യുദ്ധവിമാനങ്ങള്‍. ഇവയെ റഡാറുകള്‍ക്ക് പോലും കണ്ടെത്താന്‍ അസാധ്യമാണ്.
 
ബ്രിട്ടന്റെ വിമാന വാഹിനി കപ്പലില്‍ നിന്ന് കേരളതീരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ ദൂരെ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തിരുവനന്തപുരത്ത് ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ ഇറക്കേണ്ടി വരുകയായിരുന്നു. വലിയ സുരക്ഷയും വിമാനത്തിന് നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല