Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധന നടപ്പിലാക്കണം, കണ്‍സഷന്‍ കാര്‍ഡ് വിതരണം കുറ്റമറ്റതാക്കണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

Strike Kerala, July 8 Private Bus Strike, Bus Strike Kerala, ബസ് സമരം, സ്വകാര്യ ബസ് സമരം, ബസ് സമരം മാറ്റമില്ല, ബസ്സുടമകള്‍

രേണുക വേണു

Thiruvananthapuram , തിങ്കള്‍, 7 ജൂലൈ 2025 (15:32 IST)
Private Bus Strike

നാളെ (ജൂലൈ എട്ട്) സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ബസ്സുടമകളുടെ സംയുക്ത സമിതി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബസ് സമരവുമായി മുന്നോട്ടു പോകുകയാണെന്ന് ബസ്സുടമകള്‍ തീരുമാനിച്ചു. 
 
വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധന നടപ്പിലാക്കണം, കണ്‍സഷന്‍ കാര്‍ഡ് വിതരണം കുറ്റമറ്റതാക്കണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ്സുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തി പ്രതിഷേധിക്കാനും തീരുമാനം. 
 
140 കിലോമീറ്ററില്‍ അധിക ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ പുതുക്കി നല്‍കുന്നില്ലെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. ഒട്ടേറെപ്പേര്‍ക്ക് ഇതുകാരണം തൊഴില്‍ നഷ്ടപ്പെട്ടു. ബസ് ഉടമകളില്‍നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയ നടപടി പിന്‍വലിക്കണം. ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ബസ്സുടമകള്‍ സര്‍ക്കാരിനു മുന്നില്‍വെച്ചിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ