ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ഫഹദിനും അമലയ്‌ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

ഫഹദിനും അമലയ്‌ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (17:24 IST)
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിനും നടി അമലപോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഫഹദിനും അമലയ്‌ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ ഇരുവരുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം, വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അറിഞ്ഞോളൂ... സ്ഥിരമായി ഐ പോഡ് ഉപയോഗിക്കുന്നത് ബധിരതയ്ക്ക് കാരണമാകും !