Publish Date: Mon, 25 Dec 2017 (14:47 IST)
Updated Date: Mon, 25 Dec 2017 (14:48 IST)
പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യം നേടിയത് കൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഫഹദ് ഹാജരായിരുന്നു.
ഐജിയും എസ്പിയും അടങ്ങുന്ന സംഘമാണ് താരത്തെ ചോദ്യം ചെയ്തത്. അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് മറ്റു ചിലര്‍ ആയിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഫഹദ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിഷയത്തിൽ എത്ര പിഴയടക്കാനും താന്‍ ഒരുക്കമാണെന്ന് അദ്ദേഹം ക്രൈംബ്രഞ്ചിനെ അറിയിച്ചു.
ആള്‍ ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിലുമാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്. കര്‍ശന ഉപാധികളോടെയാണ് ഫഹദിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്.