Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാന്തി നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് : നാല് പേർക്ക് തടവ് ശിക്ഷ

ശാന്തി നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് : നാല് പേർക്ക് തടവ് ശിക്ഷ
, വെള്ളി, 17 നവം‌ബര്‍ 2023 (17:26 IST)
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശാന്തി നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ കോടതി നാല് പേർക്ക് തടവ് ശിക്ഷ വിധിച്ചു. കോട്ടയം വടയാർ സ്വദേശി സുമോദ്, വാഴപ്പള്ളി സ്വദേശികളായ ബിനുമോൻ, ദിലീപ് കുമാർ, തൃശൂർ മതിലകം സ്വദേശി വിപിൻദാസ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.
 
2008 ഫെബ്രുവരിയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ താത്കാലിക ശാന്തി നിയമനത്തിന് ഇവർ ശാന്തിമാരാണെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. പ്രതികൾക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ഒരു വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികളെ വെറുതെവിട്ടു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെറസിലിരുന്നു മൊബൈലിൽ ക്രിക്കറ്റ് കളി കാണവേ ഉറങ്ങിയ യുവാവ് താഴെ വീണു മരിച്ചു